Wednesday, February 19, 2020

Politics

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് സംഗീതം ഒരുക്കാന്‍ റഹ്മാന്‍ എത്തുന്നു

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കാന്‍ ഒരുങ്ങുകയാണ് റഹ്മാന്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാന്‍ സംഗീതം ഒരുക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. സംഗീത് ശിവന്‍ ചിത്രം യോദ്ധയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത് റഹ്മാനായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് റഹ്മാന്‍ വീണ്ടും മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. ചിത്രം ഒരുങ്ങുന്നത് ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ്. പൃഥ്വി അവതരിപ്പിക്കുന്നത് നജീബ് എന്ന കഥാപാത്രത്തെയാണ്.

Entertainment

entertainment

ബോളിവുഡ് ചിത്രം ’83’; പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ക്രിക്കറ്റ് ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 1983 ലായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 83. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.ആക്രമണകാരിയായ ഓപ്പണിങ്ങ് […]

entertainment

ആനന്ദായനം

അദ്വൈതത്തിൻ വാനിൻ നീലിമ എന്റെ മനസ്സിൽ തെളിയുമ്പോൾ ഹൃദയനഭസ്സിൽ പൊൻ പ്രഭ വിതറും ദീപാവലിയും തെളിയുകയായ്..! ആനന്ദത്തിൻ വ്യോമസ്യന്ദനമേറി ഗമിക്കുകയാണിനി ഞാൻ താരാപരിചിതരാകാശശി മുഖ ദർശന ലഹരിയുമറിയുന്നൂ! ദർശനസുഖദ നിർവ്വേദത്തിൻ കടലിൽ മാനസമലിയുമ്പോൾ വിസ്മൃതമാകുകയാണെൻ ലൗകികദു:ഖം പകരും വിഷമതകൾ..! ആനന്ദാർണ്ണവ തിരമാലകളിൽ മുങ്ങിപ്പൊങ്ങുകയാണു മനം! അലിയട്ടെയതിലൊരു ചെറുനുരയായ് – ത്തീർന്നീടട്ടെ മമ ഹൃദയം! ജനി – മരണത്തിൻ കവിതക്കടലുകൾ ഏഴും താണ്ടി വരുന്നു ഞാൻ കൈവല്യത്തിൻ നിത്യാനന്ദ പരമാത്മതയിൽ വിലയിക്കാൻ…!!   — കെ. ദിനേശ് രാജാ

entertainment

പ്രേമായനം

സൗവർണ്ണ സാമ്രാജ്യസ്വപ്ന തടാകത്തിൽ വാടാമലരാകും കല്പകപ്പൂ പോലെ ശാശ്വതപ്രേമസ്വരൂപമേ നീയെന്നും ചിത്തസരോജദളങ്ങൾ വിടർത്തുന്നു…! തൻപ്രണയിനിക്കേകുവാനായന്നു തീർത്തിതൊരുവനും ഛായോപഹാരമായ് ആയിരംവിശ്വകർമ്മാക്കളി തിൻ സൃഷ്ടി – കർമ്മപ്രസവത്തിൻ വേദനയേറ്റല്ലൊ… മുംതാസ്! നിനക്കായ് സമർപ്പിതമാമൊരു നിർമ്മലസ്നേഹ ഹൃദയക്ഷതാകാരമായ്..!! വർണ്ണനാതീതമീ ലാവണ്യ സൃഷ്ടിയെ ആകില്ലൊരാൾക്കും പകർത്തുവാനെങ്കിലും അക്ഷരശിലകളെ തച്ചുടച്ചിന്നൊരു കാവ്യവെൺകൽപ്രതിമ ഞാൻ തീർത്തിടും എത്തിടും നിത്യവും സന്ദർശകർ, എത്ര ക്യാമറക്കണ്ണുകൾ നിന്നെ പകർത്തുവാൻ ഒത്തീടുമോ നിന്റെ യാഥാർത്ഥ്യ സൗന്ദര്യം ഒപ്പിയെടുക്കുവാനെത്ര ശ്രമിക്കിലും?! താജ്മഹൽ! നീയെന്നും മായാതിരിക്കുന്നി – തെന്റെ മനസ്സിലെ യമുനാ തടത്തിലെ […]

entertainment

വിലക്ക് ഒഴിവാക്കാനായി ഷെയ്ന്‍ രംഗത്ത്‌; നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു

കോട്ടയം: നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായി നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. മാത്രമല്ല തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നു. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച്‌ തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ […]

Follow Us

300 X 250 Advertisement