ശബരിമലയില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും

തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കാന്‍ ഒരുങ്ങുന്നു.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്. ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഐജി അശോക് യാദവിനാണ് പമ്ബയുടെ ചുമതല.

Continue Reading

വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഈ തീരുമാനം എടുത്തത്.പൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഇല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ടി.വി പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജിക്കത്തിന്റെ കോപ്പിയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. 2017 ലാണ് അദ്ദേഹം ചെയര്‍മാനായി സ്ഥാനമേറ്റത്.അനുപം ഖേറിന്റെ രാജി സ്വീകരിച്ച വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനത്തിന് നന്ദി അറിയിക്കുകയും ചെയ

Continue Reading