ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു

Uncategorized

കോല്‍ക്കത്ത: കോല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 541 വിമാനത്തിലാണ് വെള്ളവുമായി എത്തിയ ടാങ്കര്‍ ലോറി ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.15ന് ആയിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ഹോട്ടലിലേക്ക് മാറ്റി.ടാങ്കര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവർ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡു ചെയ്തു. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്നും ഇവ പരിഹരിച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *