സ്‌കൂള്‍ വാഹനങ്ങളില്‍ ഇന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധം

Uncategorized

കോഴിക്കോട്: സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ന് മുതല്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)നിര്‍ബന്ധം. ഇതുസംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് പല നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജിപിഎസ് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും യാതൊരു സേവനവും ലഭ്യമാക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജിപിഎസ് വന്നാല്‍സ്‌കൂള്‍ ബസുകളെ 24 മണിക്കൂറും ട്രാക്ക് ചെയ്യാം.
അപകടത്തില്‍പ്പെട്ടാല്‍ തല്‍സമയം പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും അറിയിപ്പ് ലഭിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ വാഹനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും.അമിതമായി കുട്ടികളെ കയറ്റിയാല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *