കുടമാറ്റം

ഈരമ്യമോഹദിനത്തിലിന്നാ – ണീനീലമേഘസ്ഥല പന്തലിന്റെ കീഴേ നടക്കും നീളെ നിറങ്ങളാർന്ന ചേലുറ്റ പട്ടുക്കുടകൾ തൻ പൂരം! ഇന്നീ ശിവപുരം തന്നിലുളളയോരോ മണ്ണിൻ തരിക്കും ഹൃദയം തുടിക്കും രത്നങ്ങളേറെയലങ്കരിച്ചതായാ ഛത്രങ്ങളേറെ നിവരുമ്പോൾ വിണ്ണിൽ വെൺചാമരമകമ്പടിയവക്കു പിന്നിൽ കണ്ണാടി വെച്ച ചിലയാലവട്ടം! മേളക്കൊഴുപ്പിലാനകളാകെയിന്നു താളത്തൊടെക്കാതുകളാട്ടി നില്ക്കേ തെക്കോട്ടിറക്കം ഹൃദി ചിന്ത ചെയ്താൽ തിക്കും തിരക്കും കുറെയേറെയോർക്കാം! ആണുങ്ങളും പലമാതിരി വേഷമിട്ട പെണ്ണുങ്ങളുമേറെ നിറഞ്ഞിടും നാൾ ഇന്നീ ജനത്തിനു മഹോത്സവ പൂരമാണി – തിന്നീ തൃശൂർ നഗരം സുരസിദ്ധ ലോകം…!!   […]

Continue Reading

“എന്റെ സുഹൃത്തുക്കൾ!”

കവനകലാസാഹിതീ സംഗീതമുൾച്ചേർന്ന സുരലോക ഭാഷ തൻ ഗ്രന്ഥങ്ങളാണെന്റെ ചിരകാലമിത്രങ്ങളവരെന്റെ നാടിന്റെ വിജ്ഞാനവാഹകർ, സുസ്നേഹദായർ…!! കാവ്യമനോഹരമി പ്രപഞ്ചത്തിന്റെ ഭാവനാതുംഗതരംഗിതം വാനിന്റെ നീലിമ, പൂർവ്വോദയത്തിന്റെ ചാരുത, സന്ധ്യാംബരത്തിന്റെ ശോണിമയിട ചേർന്ന സൗന്ദര്യദാതാക്കളാണെന്റെ സുഹൃത്തുക്കൾ! ഏതും പിണങ്ങാതെ തമ്മിൽ പിരിയാതെ സ്നേഹം പകർന്നിടും സ്നേഹിതന്മാരവർ അവരുമായേകനായ് മൗന സംവാദത്തി – ലേറി മുഴുകലാണിന്നെനിക്കാനന്ദം…!!   —– കെ. ദിനേശ് രാജ  

Continue Reading

ശ്രീനിലയത്തിൽ…!!

ശ്രീമേരുശൃംഗാഗ്ര ദേശത്തു വാണിടും ഏകയായ് നീല – ക്കദംബവനത്തിലായ് പുഷ്പങ്ങൾ ചാർത്തിയ നൽമെത്തമേലതിൽ വാണരുളീടുന്ന ദേവിയെക്കണ്ടു ഞാൻ ഇന്നെൻ ഗൃഹത്തിന്റെ നാമധേയത്തിലും….!! ആദി പരാശക്തി ദേവിയെക്കണ്ടു ഞാൻ ആചന്ദ്രതാരമായ് മേലെയാകാശത്തു – മിന്നെൻ മനസ്സിന്നു മുള്ളിലായേകുന്നു കാരുണ്യ പീയൂഷ വർഷം നിലാവു പോൽ…! ഞാനതിൽ മുങ്ങി – ക്കുളി കഴിച്ചീടുന്നി – തെന്നുമാ സ്വർണ്ണ സുധാരസ വീചിയിൽ, ആനന്ദസിന്ധുവിൽ മുങ്ങിമറിഞ്ഞിട്ടു – ന്നെൻമനസ്സൊന്നാ – യലിഞ്ഞുചേർന്നീടുന്നൂ സായൂജ്യമുക്തി പദത്തിലിന്നെത്തി ഞാൻ ആനന്ദഭാവമായ് – ത്തീരുന്നു പിന്നെയും.!! — […]

Continue Reading

ആർ.വൈദ്യനാഥ ഭാഗവതർ സംഗീത പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്

സംഗീതജ്ഞൻ തൃശൂർ ആർ.വൈദ്യനാഥ ഭാഗവതർ സംഗീത പുരസ്കാരം 10,001 രൂപ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക്. 100001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. രാവിലെ 9.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ശ്രീവത്സാൻ ജെ മേനോൻ നിർവ്വഹിക്കും. എടയ്ക്ക കലാകാരൻ ഡോ. കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിക്കും. ഉദ്ഘാടനച്ചടങ്ങിൽ സ്വാമി സദ്ഭവാനന്ദ വിശിഷ്ടാതിഥിയായിരിക്കും. pഫ. ജോർജ്ജ് എസ് പോൾ അനുസ്മരണപ്രഭാഷണം നിർവ്വഹിക്കും. വൈകീട്ട് 6.30ന് ശ്രീവത്സൻ ജെ മേനോന്റെ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. രാവിലെ 9.45ന് ആരംഭിക്കുന്ന […]

Continue Reading

തൃശൂരിന് ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീലയുയരും. വൈകീട്ട് 5.30ന് രാമദാസ് തിയറ്ററിൽ സംവിധായകൻ ടി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷയാകും. രാത്രി ഏഴിന് മാസിഡോണിയൻ സിനിമ ഗോഡ് എക്സിസ്റ്റ്: ഹെർ നെയിം ഈസ് പെട്രൂണിയ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഏഴുദിവസം നീണ്ടുനിൽക്കുന്ന 15-ാമത് ചലച്ചിത്രോത്സവം രാമദാസ്- രവികൃഷ്ണ തിയറ്ററുകളിലും തൃശൂർ പ്രസ് ക്ലബ്ബിലുമായാണ് സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, ഗുരുവായൂർ, മാള എന്നീ സ്ഥലങ്ങളിൽ അനുബന്ധ ചലച്ചിത്രോത്സവങ്ങളും നടക്കും. 25 രാജ്യങ്ങളിൽനിന്ന് നൂറിൽപ്പരം സിനിമകളാണ് പ്രദർശനത്തിനെത്തുക. […]

Continue Reading

നാടന്‍ പാട്ടിന്‍റെ മണിമുഴക്കിതാളം നിലച്ചിട്ട് നാല് വര്‍ഷം!

കൊച്ചി:തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ കലാഭവന്‍ മണി സിനിമയിലെ പച്ചയായ മനുഷ്യനായിരുന്നു.ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നു അടുത്തറിയുന്നവര്‍ക്കൊക്കെ കലാഭവന്‍ മണി,അഭിനയം,പാട്ട് അങ്ങനെ സകലകലാ വല്ലഭനായി നിറഞ്ഞുനിന്ന കലാഭവന്‍ മണി നായക വേഷത്തിലും വില്ലന്‍ വേഷങ്ങളിലും ഹാസ്യ കഥാപാത്രമായും ഒക്കെ തിളങ്ങി. ഇന്നും മലയാളിയുടെ മനസില്‍ മരണം ഇല്ലാതെ നില്‍ക്കുന്ന കലാഭവന്‍ മണി,തന്‍റെ കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.സ്വന്തം ജീവിതം കലാഭവന്‍ മണിക്ക് ഒരു പോരാട്ടമായിരുന്നു,ഇല്ലായ്മയില്‍ നിന്ന് കെട്ടിപടുത്തതായിരുന്നു കലാഭവന്‍ മണിയുടെ താര സാമ്രാജ്യം,നാടന്‍ പാട്ടിന്റെ താളവും ലയവും ആലാപനവും ഒക്കെ […]

Continue Reading

ഏറ്റവുമധികം ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്തു; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ശ്രീകര്‍ പ്രസാദ്

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ്. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്. ഏഴ് നാഷണല്‍ അവാര്‍ഡുകളും ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ശ്രീകര്‍ പ്രസാദിനെ തേടിയെത്തിയിരുന്നു. അതുകഴിഞ്ഞാണ് ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടിയായ ലിംകാ ബുക്ക് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, […]

Continue Reading

കോച്ചുകളെ റെസ്‌റ്റോറന്റുകളാക്കി മാറ്റി ഈസ്റ്റേണ്‍ റെയില്‍വേ

ന്യൂഡല്‍ഹി: പഴയ കോച്ചുകളെ റെസ്റ്റോറന്റുകളാക്കി ഈസ്റ്റേണ്‍ റെയില്‍വേയുടെ പരീക്ഷണം. ഈസ്റ്റേണ്‍ റെയില്‍വേയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. ഇത്തരത്തില്‍ അസന്‍സോള്‍ റെയില്‍വേ സ്റ്റേഷനില്‍ കോച്ച്‌ റെസ്റ്റോറന്റ് തുടങ്ങിക്കഴിഞ്ഞു. റെയില്‍വേ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും റെസ്റ്റോറന്റ് ഉപയോഗിക്കാം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്ഷ്യം.   ഒരു കോച്ചില്‍ ചായയും ലഘുഭക്ഷണവും 42 സീറ്റുകളുള്ള മറ്റൊരു കോച്ചില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും.കോച്ചിന്റെ പുറത്ത് ഹരിതഭംഗി വിളിച്ചോതുന്ന […]

Continue Reading

ഉത്രാളിയിൽ വെടിക്കെട്ട് ഗംഭീരം!!!

ഉത്രാളിപ്പൂരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി നടന്ന വെടിക്കെട്ടില്‍നിന്ന്   വടക്കാഞ്ചേരി :ഉത്രാളിപ്പൂരം ദിവസത്തെ രാത്രി വെടിക്കെട്ട് രണ്ടു മണിക്കൂർ വൈകി. കുമരനെല്ലൂർ വിഭാഗത്തിന്റെതായിരുന്നു പൂരം ദിവസം രാത്രിയിലെ വെടിക്കെട്ട്. 7.30-ന് നിശ്ചയിച്ച വെടിക്കെട്ട് രാത്രി 9.32-നാണ് തീ കൊളുത്തിയത്. പോലീസ്,റവന്യൂ വിഭാഗങ്ങളുടെ വിശദ പരിശോധനയും മറ്റ് വിവിധ വകുപ്പുകളുടെ സൂക്ഷ്മ നിരീക്ഷണവും ഉത്രാളിക്കാവിലുണ്ടായിരുന്നു. വെടിക്കെട്ട് സ്ഥലത്തു നിന്ന് സ്റ്റീൽ ബാരിക്കേഡ് കെട്ടി കാണികളെ മുഴുവൻ മാറ്റി നിർത്തി കാവിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണച്ചതിനു ശേഷമായിരുന്നു വെടിക്കെട്ടിന് […]

Continue Reading