കൊവിഡ് 19: കേരളത്തില്‍ രണ്ടാമത്തെ മരണം

രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു , ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും […]

Continue Reading

സത്യവാങ്മൂലവും വെഹിക്കിള്‍ പാസും ഓണ്‍ലൈനില്‍, ആഴ്ചയില്‍ മൂന്നു മാത്രം; ദുരുപയോഗം ചെയ്താല്‍ നടപടി

തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ […]

Continue Reading

കൊറോണ വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു

പുനെ: കൊറോണ വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ഉപയോഗിച്ച്‌ പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. കൊവിഡ് 19 രോഗത്തിനു കാരണമായ സാര്‍സ് കൊവ്-2 വൈറസിന്റെ ജീന്‍ […]

Continue Reading

കോവിഡ്19 ; 14 ജില്ലകളിലും സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയില്‍

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിൽ 34 പേരും കാസര്‍കോട് ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണൂരില്‍ രണ്ടും, തൃശൂരിലും, കൊല്ലത്തും, കോഴിക്കോടും ഓരോ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രോഗബാധിതരായി. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 110299 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 109683 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രിയിലുമാണ്. കൊല്ലത്ത് […]

Continue Reading

കോവിഡ് 19; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ കേന്ദ്രമായിമാറിയ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി എത്തിയത്. 398 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 138 എണ്ണവും ന്യൂയോര്‍ക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്ളോറിഡ (17), മിഷഗണ്‍ (32), വാഷിംഗ്ടണ്‍ (28), കാലിഫോര്‍ണിയ (12), ന്യൂജേഴ്സി (27) […]

Continue Reading

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായി കുടുംബശ്രീ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. ജില്ലയില്‍ വൈറസ് വ്യാപനം സ്ഥിരീകരിക്കപ്പെട്ടത് മുതല്‍ വളരെ ക്രിയാത്മമായ പ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയില്‍ നിലയുറപ്പിക്കാന്‍ കുടുംബ ശ്രീ പ്രവര്‍ത്തകകര്‍ക്ക് സാധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് 1285 സ്‌ക്വാഡുകളിലായി 7284 അംഗങ്ങളെ ഉള്‍പ്പെടുത്തി 73155 വീടുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബശ്രീ എം ഈ ഗ്രൂപ്പുകളും അയല്‍ക്കൂട്ടങ്ങളും വഴി 62547 മാസ്‌ക്കുകളും 227.35 ലിറ്റര്‍ സാനിറ്റൈസറുകളും ഇതുവരെ വിതരണം ചെയ്തു. ഇതിന് പുറമെ സ്നേഹിത വഴി കുടുംബശ്രീ […]

Continue Reading

13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച്‌ 13നാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും പോയി. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി. പിന്നീട് ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത് മാര്‍ച്ച്‌ 21ന് ശേഷമാണ്. ഇയാളുടെ […]

Continue Reading

ലോക്ഡൗണ്‍: ഇനി ഉപദേശമില്ല, നടപടി മാത്രം; റൂട്ട് മാറ്റി കേരളാ പൊലീസ് !

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വ്വീസുകളെയും ചരക്ക് ഗതാഗതത്തെയും മാത്രമാണ് ലോക്ഡൗണില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കേരളവും ഇപ്പോള്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണിലാണ്. എന്നാല്‍ പലയിടങ്ങളിലും ലോക്ഡൗണ്‍ ലംഘിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോക്ഡൗണ്‍ ലംഘിച്ചതിന് ആദ്യ ദിവസം മാത്രം 402 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഹാമാരിയിലും മലയാളിയുടെ അനുസരണക്കേട് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഇപ്പോഴിതാ ലോക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ കടുപ്പിക്കുകയാണ്. വ്യക്തമായ കാരണമില്ലാതെ യാത്ര […]

Continue Reading

കൊറോണയെ തുരത്താന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണയെ തടയാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച്‌ യു.എസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നില്‍ക്കും. ഇന്ത്യയുമായി യു.എസ് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. തങ്ങളുടെ പൗരന്‍മാരെയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും വെല്‍സ് ട്വിറ്ററിലൂടെ പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്, […]

Continue Reading

ലോക്ക് ഡൗണില്‍ വലയുന്നവര്‍ക്ക് സഹായവുമായി ദാദ; 50 ലക്ഷം രൂപയുടെ അരി നല്‍കും

കൊല്‍ക്കത്ത: കൊറോണ രോഗബാധ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്ബൂര്‍ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ചതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് സഹായവുമായി ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയിലെ ലാല്‍ ബാബ റൈസ് കമ്ബനിയുമായി സഹകരിച്ച്‌ ആവശ്യക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് ദാദ. സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുന്നവര്‍ക്കും അദ്ദേഹം അരി എത്തിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇന്ത്യയില്‍ ഇതുവരെ അറുന്നൂറോളം പേര്‍ക്ക് […]

Continue Reading