മുൻ കേരള ഫുടബോൾ താരം ഉസ്മാൻ അന്തരിച്ചു; വിടവാങ്ങിയത് ആദ്യ സന്തോഷ്‌ ട്രോഫി കേരള ടീം അംഗം

കോഴിക്കോട്​: ആദ്യമായി സന്തോഷ്​ട്രോഫി നേടിയ കേരള ഫുട്​ബാള്‍ ടീമില്‍ അംഗമായിരുന്ന ഡെംപോ ഉസ്​മാന്‍ എന്ന കെ.വി ഉസ്​മാന്‍കോയ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്​ കുണ്ടുങ്ങല്‍ പാലാട്ട്​ വില്ലയിലായിരുന്നു അന്ത്യം. 1973ല്‍ എറണാകുളം സന്തോഷ്​ട്രോഫിയില്‍ കേരളം കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഉസ്​മാന്‍ അറിയപ്പെടുന്ന സ്​റ്റോപ്പര്‍ ബാക്കായിരുന്നു. 1963ല്‍ കാലിക്കറ്റ്​ എ.വി.എം സ്​പോര്‍ട്​സ്​ ക്ലബിലൂടെയാണ്​ ഉസ്​മാന്‍ ഫുട്​ബാളിലേക്ക്​ എത്തുന്നത്​. പിന്നീട്​ ജില്ലയിലെ പ്രശസ്​തമായ യംഗ്​ ചലഞ്ചേഴ്​സിന്​ വേണ്ടി പന്ത്​തട്ടി. സംസ്​ഥാനത്തെ പ്രശസ്​തമായ കളമ​ശ്ശേരി പ്രീമിയര്‍ ടയേഴ്​സ്​, ടൈറ്റാനിയം, ഫാക്​ട്​ എന്നീ […]

Continue Reading

ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.ടി. ഉഷയ്ക്ക്

ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു നേടി. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ബി.സി. യുടെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 1980 മുതല്‍ 1996 വരെ ഒളിമ്ബിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ല്‍ ലോസ് ആഞ്ജലീസില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് […]

Continue Reading