വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

  തൃശൂർ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സുഭിക്ഷ ഹോട്ടൽ എന്ന പേരോടെയാണ് സംരംഭം ആരംഭിക്കുന്നത്. ഫെബ്രുവരി മാസത്തോടെ പ്രവർത്തനം ആരംഭിക്കാൻ കളക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ, അസി. […]

Continue Reading

തൃശൂർ പുഷ്‌പോത്സവം; കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു.

42-ാമത് തൃശൂർ പുഷ്‌പോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധിയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിഷയങ്ങളെ അധികരിച്ചുള്ള കരുതല്‍ ചിത്രങ്ങളില്‍ എറണാകുളം ആലുവ സൗത്ത് വാഴക്കും പുള്ളിക്കല്‍ വീട്ടില്‍ പി.പി.രതീഷ് ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപയും സാക്ഷ്യപത്രവുമാണ് ഒന്നാം സമ്മാനം. കാസര്‍ഗോഡ് തൈക്ലി പുതിയ പുരയില്‍ ദീപനിവാസില്‍ ദീപേഷ് രണ്ടാം സ്ഥാനവും പാലക്കാട് തരകന്‍ചോല പുത്തന്‍വീട്ടില്‍ കെ.അരുണ്‍ മൂന്നാം സ്ഥാനവും നേടി. ഏഴായിരം രൂപയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനക്കാരനും അയ്യായിരം രൂപയും […]

Continue Reading

കൈകോർത്ത് കേരളം; ചരിത്രമായി മനുഷ്യ മഹാശൃംഖല

ഭരണഘടനയെ തകർക്കാൻ അനുവദിക്കില്ലെന്നും സംരക്ഷിയ്ക്കാൻ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായി കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോർത്തു. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് തെരുവിൽ ഒരൊറ്റ മനസ്സായി അണിനിരന്ന ജാതിമത ഭേദമില്ലാതെ ജനങ്ങൾ ഉറക്കെ പറഞ്ഞു. തൃശൂർ ജില്ലയിൽ വടക്കെ അതിർത്തിയായ ചെറുതുരുത്തി മുതൽ തെക്കേ അതിർത്തിയായ പൊങ്ങം വരെയുള്ള 71 കിലോമീറ്ററിലാണ് ശൃംഖല തീർത്തത്. വൈകീട്ട് നാലിന് ശൃംഖല തീർത്ത് ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ലയുടെ വടക്കേ അതിർത്തിയായ ചെറുതുരുത്തിയിൽ ആദ്യകണ്ണിയായി […]

Continue Reading

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലു പേരും മരിച്ചു. ബ്രയന്റും സംഘവും സഞ്ചരിച്ചിരുന്ന സികോര്‍സ്‌കൈ എസ്-76 എന്ന കോപ്ടര്‍ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അമേരിക്കന്‍ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. അതേസമയം ആരെല്ലാമാണ് ഒപ്പമുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. താരത്തിന്‍റെ മകളും ഒപ്പമുണ്ടായിരുന്നതായി പറയുന്നുണ്ട്. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഇരിങ്ങാലക്കുടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് ഗരുതരമായി പരിക്കേറ്റു

ഇരിങ്ങാലക്കുടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് ഗരുതരമായി പരിക്കേറ്റു. ഇരിങ്ങാലക്കുട ഠാണാ ബസ്റ്റാന്റ് റോഡിൽ ഫോട്ടോവേൾഡ് സ്റ്റുഡിയോയുടെ സമീപത്താണ് ഞായറാഴ്ച്ച രാത്രി പത്തരയോടെ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികരായ പോട്ട സ്വദേശികളായ മഞ്ഞാങ്ങാ വീട്ടിൽ ബിജു (50) ഭാര്യ സിൻസി , രണ്ട് മക്കൾക്കുമാണ് പരിക്കേറ്റത്. നാട്ടുക്കാർ ഉടൻ ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ബിജുവിനെ തൃശ്ശൂരിലെ […]

Continue Reading

അക്ഷരദീപം : അച്ചടി സൗഹൃദസന്ദര്‍ശനങ്ങള്‍ക്ക് തുടക്കമായി

      അക്ഷരദീപം : അച്ചടി സൗഹൃദസന്ദര്‍ശനങ്ങള്‍ക്ക് തുടക്കമായി തൃശൂര്‍: കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന അച്ചടി സൗഹൃദസന്ദര്‍ശനങ്ങളുടെ തൃശൂര്‍ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജനുവരി 24 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ അക്ഷരദീപം തെളിയിച്ച് പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തുടക്കമായി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. എം.ഡി. രാജേന്ദ്രന്‍ അക്ഷരദീപം തെളിയിച്ചു. രാജീവ് ഉപ്പത്ത് ആമുഖപ്രഭാഷണം നടത്തി. രവി പുഷ്പഗിരി അദ്ധ്യക്ഷത […]

Continue Reading

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജേർണലിസ്റ്റ് പൊന്നാനി സ്വദേശി ഹെയ്ദി സാദിയ വിവാഹിതയാകുന്നു

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേർണലിസ്റ്റായ പൊന്നാനി സ്വദേശി ഹെയ്ദി സാദിയ വിവാഹിതയാകുന്നു. 26ന് എറണാകുളം ടി.ഡി.എം ഹാളില്‍ രാവിലെ 10.45നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. കൈരളി വാര്‍ത്താ ചാനലിലെ അവതാരകയാണ് പൊന്നാനി സ്വദേശിയായ ഹെയ്ദി സാദിയ. ഡിഗ്രി പഠനകാലയളവില്‍ സ്വത്വം തിരിച്ചറിഞ്ഞ് നാടുവിടുകയും പിന്നീട് ശസ്ത്രക്രിയ നടത്തി പെണ്‍കുട്ടിയായി തിരിച്ചുവരികയുമായിരുന്നു. ഇപ്പോള്‍ രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. നേരത്തെ പെണ്‍കുട്ടിയായിരുന്ന അഥര്‍വ് തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ […]

Continue Reading

യുവതി പാലിയേക്കര ടോൾ ബൂത്ത് തുറന്നു; ചിത്രം പകർത്തിയ ടോൾ ജീവനക്കാരന്റെ മൊബൈൽ എടുത്തെറിഞ്ഞു

പാലിയേക്കര ∙ വാഹനക്കുരുക്കിൽ യാത്രക്കാർ അസ്വസ്ഥരായി; ടോൾബൂത്തിൽ സംഘർഷം. പാലിയേക്കര ടോൾ പ്ലാസയിലെ നീണ്ടനിരയിൽ കുടുങ്ങിയ കാർ യാത്രക്കാരിയായ യുവതി ടോൾ ബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. യുവതിയുടെ ചിത്രം പകർത്താൻ ശ്രമിച്ചതോടെ ജീവനക്കാരുമായി സംഘർഷമുണ്ടായി. ഇതിനിടയിൽ ജീവനക്കാരന്റെ ഫോൺ യുവതി എടുത്തെറിഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. ടോൾപ്ലാസ അധികൃതർ യുവതിക്കെതിരെ പരാതി നൽകിയെങ്കിലും പുതുക്കാട് പൊലീസ് കേസെടുത്തില്ല. ടോളിൽ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിവരുന്നതും ഫാസ്ടാഗ് ലൈനുകൾ അറിയാതെവരുന്ന യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുന്നതും പലപ്പോഴും […]

Continue Reading

ഓണക്കോടി

ഇന്ന് ഓണക്കോടി എടുക്കാൻ പോവുകയാണ്. സന്തോഷത്താൽ തുള്ളിച്ചാടി ഞാൻ…. നീതുവും അച്ഛനും അമ്മയും ഏട്ടനും കാറിൽ കയറി പോകുന്നത് നോക്കി ഏറെ നേരം ഞാൻ നിന്നു. കാർ വളവ് തിരിഞ്ഞ് കണ്ണിൽ നിന്നും മറയുന്നതുവരെ ഞാനവിടെ തന്നെ നിന്നു . തിരിച്ച് നടക്കുമ്പോൾ ഓണക്കോടിയെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത.ഏത് നിറമായിരിക്കും ?? പട്ടുപാവാട ആകുമൊ?? അതോ പുള്ളിപ്പാവാടയോ !!?? എന്തായാലും നീതു തിരികെ വന്നാൽ അറിയാം. ജൗളിക്കടയുടെ അടുത്തുള്ള തുന്നക്കടയിൽ തുന്നാൻ കൊടുത്തിട്ടായിരിക്കും വരിക. നീതുവിന്റെ […]

Continue Reading

കേരള വികലാംഗക്ഷേമ സംഘടന ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിലേക്ക് 2020 സെപ്റ്റംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലും ഭിന്നശേഷിക്കാര്‍ക്ക് വാര്‍ഡ്/ഡിവിഷന്‍ സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് കേരള വികലാംഗ ക്ഷേമ സംഘടന മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കേരളത്തിലെ ജനാധിപത്യഭരണക്രമത്തില്‍ 35 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് നേരിട്ട് പങ്കാളിത്തം ലഭിക്കുന്നതിനും 50 ശതമാനം സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ്ഗവിഭാഗങ്ങള്‍ക്കും നല്‍കുന്നതിന് തുല്യമായ പദവിയില്‍ തദ്ദേശസ്വയംഭരണസമിതികളിലേക്ക് സംവരണം സീറ്റ് ലഭിക്കേണ്ടതും അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading